കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ വിലങ്ങാട് മേഖലയില്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി എല്ലാ റവന്യൂ റിക്കവറികളും നിര്‍ത്തി വെയ്ക്കും.
വായ്പാ, സര്‍ക്കാര്‍ കുടിശികകള്‍ക്കും മൊറട്ടോറിയമുണ്ട്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്യാട്, തിരൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ ഒമ്പത് വില്ലേജുകളിലാണ് കേരള റവന്യൂ റിക്കവറി ആക്ട് 1968 സെക്ഷന്‍ 83 ബി പ്രകാരമുള്ള മൊറട്ടോറിയം ബാധകമാവുക.
ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ട വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. 15 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു.
പാലങ്ങളും റോഡുകളും തകര്‍ന്നതില്‍ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കണക്കാക്കിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.