ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ശനിയാഴ്ച അവസാനിച്ചതിന് പിന്നാലെ ഗാസയിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതേസമയം സഹായങ്ങള്‍ പൂര്‍ണമായും നിര്‍ത്തി വെച്ചോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം വട്ട ചര്‍ച്ചകള്‍ പ്രാരംഭ ദിശയിലാണ്. അത് തുടരുന്ന സാഹചര്യത്തില്‍ ആദ്യഘട്ട വെടിനിര്‍ത്തലിന്റെ സമയ പരിധി ഒരു മാസം കൂടി നീട്ടാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിനോട് ഹമാസ് യോജിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
ആദ്യഘട്ട വെടിനിര്‍ത്തല്‍ ഏപ്രില്‍ 20 വരെ നീട്ടണമെന്ന നിര്‍ദേശം അമേരിക്കയുടെ മധ്യ പൂര്‍വേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടു വെച്ചിരുന്നു. ഇതുപ്രകാരം പകുതി ബന്ദികളെ ആദ്യ ദിനവും ബാക്കിയുള്ളവരെ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കിയ ശേഷവും വിട്ടയ്ക്കണമെന്നാണ് നിര്‍ദേശം.
പെസഹാ, റമദാന്‍ വരെയോ, അല്ലെങ്കില്‍ ഏപ്രില്‍ 20 വരെയോ വെടി നിര്‍ത്തലിന്റെ ആദ്യ ഘട്ടം നീട്ടാനുള്ള നിര്‍ദേശത്തെ പിന്തുണയ്ക്കുന്നതായി ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.