കൊച്ചി: വിവാഹ സല്‍ക്കാരങ്ങളില്‍ പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്നാണ് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച്. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് നിര്‍ബന്ധമാണെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി. ഗോപിനാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി. സല്‍കാര ചടങ്ങുകളില്‍ അരലിറ്റര്‍ വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയില്‍ ആണെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേയെ കോടതി വിമര്‍ശിച്ചു.
ട്രാക്കുകള്‍ മാലിന്യമുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേയ്ക്ക് ബാധ്യതയുണ്ട്. ട്രാക്കുകളില്‍ മാലിന്യം തള്ളാന്‍ റെയില്‍വേ അനുവദിക്കരുത്. മാലിന്യം പൂര്‍ണമായി നീക്കണമെന്നും റെയില്‍വേയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.