ഓസ്ട്രേലിയയിൽ ആല്‍ഫ്രഡ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; ഒരു മരണം

ഓസ്ട്രേലിയയിൽ ആല്‍ഫ്രഡ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു; ഒരു മരണം

കാൻബെറ : ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റിനിടെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മരണം. വാഹനം മറിഞ്ഞ് രക്ഷാപ്രവർത്തന ടീമിൽപ്പെട്ട 13 സൈനികർക്ക് പരിക്കേറ്റു.

ക്വീൻസ്‌ലൻഡിന്റെ തലസ്ഥാനമായ ബ്രിസ്‌ബെയ്നിന് സമീപം കരതൊട്ട ആൽഫ്രഡിന്റെ ശക്തി ഇന്നലെ ക്ഷയിച്ചിരുന്നു. ഇതോടെ ആല്‍ഫ്രഡ് ചുഴലിക്കാറ്റ് ട്രോപ്പിക്കല്‍ ലോ ആയി മാറിയതായി കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ആല്‍ഫ്രഡ് ചുഴലിക്കാറ്റ് കാരണം ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടാക്കി. ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലുമായി നാലd ദശലക്ഷം ആളുകളെ ബാധിച്ചു. തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. 230000ത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി.

കനത്ത മഴയും വെള്ളപ്പൊക്കവും തുടരുമെന്നാണ് മുന്നറിയിപ്പ്. ബീച്ചുകളില്‍ പോകുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഇപ്പോള്‍ ബ്രിബി ദ്വീപിന് സമീപത്താണുള്ളത്. വടക്കോട്ട് നീങ്ങുന്ന കൊടുങ്കാറ്റ് ദ്വീപിനും മറൂച്ചിഡോറിനും ഇടയിലുള്ള പ്രധാന കരയില്‍ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതിനായി സാന്‍ഡ്ബാഗുകള്‍ വിതരണം ചെയ്യുകയും റോഡുകള്‍ അടച്ചിടുകയും ചെയ്തു. സ്‌കൂളുകളും വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പോലുള്ള പൊതു പരിപാടികളും മാറ്റിവച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.