ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ; ലക്ഷ്യം നേടിയത് കിവീസിനെ 4 വിക്കറ്റിന് പുറത്താക്കി

ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ; ലക്ഷ്യം നേടിയത് കിവീസിനെ 4 വിക്കറ്റിന് പുറത്താക്കി

ദുബായ്: 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിന് കിവീസിനെ തകര്‍ത്താണ് 12 വര്‍ഷത്തിന് ശേഷം ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. സ്‌കോര്‍- ന്യൂസീലന്‍ഡ് 251-7, ഇന്ത്യ 254-6.

സ്പിന്നര്‍മാരുടെ മിന്നല്‍ പ്രകടനത്തിന് ശേഷം ന്യൂസിലന്‍ഡ് 50 ഓവറില്‍ 251/7 എന്ന നിലയില്‍ കളി അവസാനിച്ചു. ഇതോടെ 252 എന്ന വിജയ ലക്ഷ്യത്തിലേയ്ക്ക് എത്താന്‍ ഇന്ത്യയുടെ 252 റണ്‍സ് വിജയലക്ഷ്യത്തില്‍ രോഹിതും ശുഭ്മാനും രംഗത്തെത്തി. ആദ്യ ഓവറില്‍ തന്നെ ഒന്‍പത് രണ്‍സാണ് ഇരുവരും നേടിയത്.

ഒരു വ്യാഴവട്ടത്തിന് ശേഷം ഇതാദ്യമായി ഇന്ത്യ ഒരു ഐ.സി.സി ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് അഭിമാന നിമിഷമാണ്.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ലക്ഷ്യം മറികടന്നു. ടൂര്‍ണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരില്‍ പഴികേട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഫൈനലില്‍ ഇന്ത്യക്ക് തുണയായത്. രോഹിത്താണ് മത്സരത്തിലെ താരം.

തുടക്കം മുതല്‍ മനോധൈര്യത്തോടെ നേരിട്ട രോഹിത്ത് 83 പന്തുകള്‍ നേരിട്ട് 76 റണ്‍സ് നേടി. 48 റണ്‍സ് നേടിയ ശ്രേയസ് അയ്യരും വിജയത്തില്‍ നിര്‍ണായകമായി. 49-ാം ഓവറിലെ അവസാന പന്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍നിന്നുവന്ന ഫോറാണ് ചരിത്രജയത്തിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.