ജൂത വംശീയാക്രമണം: പൊലീസ് സിഡ്നിയില്‍ നടത്തിയ വ്യാപക റെയ്ഡില്‍ രണ്ട് യുവതികള്‍ ഉള്‍പ്പടെ പതിനാല് പേര്‍ അറസ്റ്റില്‍

ജൂത വംശീയാക്രമണം:  പൊലീസ്  സിഡ്നിയില്‍ നടത്തിയ  വ്യാപക റെയ്ഡില്‍ രണ്ട് യുവതികള്‍ ഉള്‍പ്പടെ പതിനാല് പേര്‍ അറസ്റ്റില്‍

സിഡ്‌നി: ജൂതമതസ്ഥരെ ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പതിനാല് പേരെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറസ്റ്റ് ചെയ്തു.

സിഡ്നിയുടെ കിഴക്കന്‍ സബര്‍ബുകളില്‍ നടത്തിയ റെയ്ഡിലാണ് പതിനെട്ടിനും നാല്‍പത്തിയൊന്നിനും ഇടയില്‍ പ്രായമുള്ള പതിനാല് പേര്‍ അറസ്റ്റിലായത്. അറുപത്തഞ്ചോളം കേസുകളാണ് അവരുടെമേല്‍ ചുമത്തിയിരിക്കുന്നത്.


കഴിഞ്ഞ ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഒരു ചൈല്‍ഡ് കെയര്‍, സ്‌കൂള്‍ എന്നിവ തീവച്ചു തകര്‍ത്തിരുന്നു. മയക്കുമരുന്നുമായി രണ്ട് യുവതികളും അനധികൃതമായി ആയുധം കൈവശം വച്ചതിന് ഒരു യുവാവും പിടിയിലായവരില്‍ ഉള്‍പെടും.

പതിനെട്ടും ഇരുപതും വയസുള്ള യുവാക്കളാണ് ചൈല്‍ഡ് കെയര്‍ തീവയ്പു കേസില്‍ അറസ്റ്റിലായത്. ഹാര്‍ബര്‍ സിറ്റിയില്‍ നടത്തിയ വ്യാപക റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ആന്റി സെമിടിക് ആക്രണങ്ങള്‍ രാജ്യമെമ്പാടും വര്‍ധിച്ചിരുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.