പ്രവാസി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരാണോ? മാര്‍ച്ച് 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

പ്രവാസി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നവരാണോ? മാര്‍ച്ച് 31 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ 2025 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 31 നകം സമര്‍പ്പിക്കണം. നാട്ടിലുള്ള പെന്‍ഷന്‍കാര്‍, ബാര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകയില്‍ ഉള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസര്‍ മുഖാന്തിരം സാക്ഷ്യപ്പെടുത്തി, തപാലില്‍ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയച്ചു നല്‍കേണ്ടതാണ്.

തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസ്, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള റീജിയണല്‍ ഓഫീസ്, മലപ്പുറം ജില്ലയിലുള്ള ലെയ്‌സണ്‍ ഓഫീസ് എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നേരിട്ട് എത്തി ഒപ്പിടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വിദേശത്തുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസി മുഖാന്തരം സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാവുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് വിദേശത്തുള്ള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡയറക്ടറുടെ ഇ-മെയില്‍ വഴി ബോര്‍ഡിലേക്ക് അയക്കാം. ആധാര്‍ നമ്പര്‍ ഇതേവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ മെമ്പര്‍ഷിപ്പ് നമ്പര്‍ രേഖപ്പെടുത്തി ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം അയച്ചു നല്‍കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, വിദേശത്തുള്ള ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ www.pravasikerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.