ന്യൂയോര്‍ക്ക്: ചൊവ്വ ദൗത്യം 2026 അവസാനത്തോടെ നടക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. ദൗത്യം വിജയകരമായാല്‍ 2029 ല്‍ മനുഷ്യരെ ചൊവ്വയില്‍ ഇറക്കാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്‌ക് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ചൊവ്വ ദൗത്യത്തില്‍ ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാര്‍ ഷിപ്പ് ബഹിരാകാശ വാഹനത്തില്‍ ഉണ്ടാകും. അടുത്ത വര്‍ഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാര്‍ ഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാന്‍ഡിങ് വിജയകരമായാല്‍ 2029 ല്‍ തന്നെ മനുഷ്യ ലാന്‍ഡിങ് സാധ്യമാകും എന്നാണ് മസ്‌കിന്റെ കുറിപ്പ്.
2002 മാര്‍ച്ച് 14 ന് സ്ഥാപിതമായ സ്പേസ് എക്സിന്റെ 23-ാം വാര്‍ഷികത്തിലാണ് മസ്‌കിന്റെ പ്രഖ്യാപനം. ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് സ്പേസ് എക്സ് വികസിപ്പിച്ച സ്റ്റാര്‍ ഷിപ്പ്.
പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരും അവര്‍ക്കാവശ്യമായ സാധന സാമഗ്രികളും അടക്കം വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ബഹിരാകാശ റോക്കറ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.