മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം  റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കമ്മീഷനെ നിയമിച്ചതിന്റെ സാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

വഖഫ് സംരക്ഷണ വേദിക്ക് ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അവകാശമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. കേസില്‍ പൊതു താല്‍പര്യമുണ്ടെന്ന കാരണത്താല്‍ ഹര്‍ജിക്ക് സാധുതയുണ്ടെന്ന് കോടതിക്ക് വ്യക്തമായ ശേഷമാണ് ഹര്‍ജി പരിഗണിച്ചത്.

ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെയാണ് മുനമ്പം ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.