കൊല്ലത്ത് കോളേജ് വിദ്യാ‍ർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലത്ത് കോളേജ് വിദ്യാ‍ർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നതിന് ശേഷം അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ഫെബിൻ. ആക്രമണം തടയാൻ ശ്രമിച്ച ഫെബിൻ്റെ പിതാവ് ഗോമസിനും കുത്തേറ്റു.

നീണ്ടകര സ്വദേശി തേജസ് രാജ് (24) ആണ് കൊല നടത്തിയത്. ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തിയതിന് ശേഷം തേജസ് രാജ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കാറിലെത്തിയാണ് തേജസ് ഫെബിനെ കൊലപ്പെടുത്തിയത്. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട നിലയിൽ കാറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേജസ് രാജ് എത്തിയത് ഫെബിൻ്റെ സഹോദരിയെ കൊലപ്പെടുത്താനെന്ന് സൂചനയുണ്ട്. തേജസ് ഫെബിൻ്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.