തിരുവനന്തപുരം: വേൾഡ് പീസ് മിഷൻ -ചാരിറ്റി ഹൗസിംഗ് പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിക്കുന്ന ആദ്യ ഭവനത്തിന് മാർത്തോമാ സഭ തിരുവനന്തപുരം ബിഷപ്പ് ഡോ. ഐസക് മാർ ഫിലോക്സിനോസ് തറക്കല്ലിട്ടു. കേരളത്തിലെ 14 ജില്ലകളിലും 10 വീടുകൾ വീതം 140 വീടുകളാണ് പണിത് നൽകുന്നത്. അതിദരിദ്രരും ഏകസ്തരുമായ സ്ത്രീകൾക്കും വിധവകൾക്കുംമാണ് പ്രഥമ പരിഗണന നൽകുന്നത്.
കാട്ടാക്കട തൂങ്ങാംപാറയിലാണ് ആദ്യ ഭവനത്തിന് തറക്കല്ലിട്ടത്. അടുത്ത ആഴ്ച മുതൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ചാരിറ്റി ഹൗസിംഗ് പോജക്റ്റിന്റെ രണ്ടാംഘട്ടം യൂ. എസ് വേൾഡ് പീസ് മിഷന്റെ സഹയോതോടെ ആരംഭിക്കും.
വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ, ചാരിറ്റി മിഷൻ ഡയറക്ടർ ശ്രീ ഫിലിപ്പ് ജോസഫ്, സിജി ഫിലിപ്പ്, സംസ്ഥാന ജനറൽ സെക്രട്ടറി ബീന അജിത്, എക്സിക്യൂട്ടീവ് മെമ്പർ ഉഷശ്രീ മേനോൻ, പ്രൊജക്റ്റ് മാനേജർ വിമൽ സ്റ്റീഫൻ, യുവ സംവിധായകൻ ഷിജു സാഗര എന്നിവർ പങ്കെടുത്തു.
വേൾഡ് പീസ് മിഷന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികളും പരിപാടികളുമാണ് ക്രമപ്പെടുത്തിട്ടുള്ളത്.
ആരോരുമില്ലാത്ത സ്ത്രീകൾക്ക് അഭയവും, വിവിധ ചെറുകിട പദ്ധതികളെ കുറിച്ചുള്ള പഠനവും, പരിശീലനവും അതുവഴി സ്വയംതൊഴിൽ കണ്ടെത്തി സമൂഹത്തിന്റെ മുൻനിരയിൽ ജീവിക്കാനുള്ള വഴിയും തുറന്നു നൽകുന്നു. കൂടാതെ ജില്ല അടിസ്ഥാനത്തിൽ
സ്കൂളുകളിലും കോളേജുകളിലും മദ്യത്തിനും മയക്കുമരുന്നിനും എതിരായ പഠനങ്ങളും ആധുനിക സാങ്കേതിക സങ്കേതങ്ങളുപയോഗിച്ചുള്ള മാധ്യമ പ്രചരണവും, ലഹരി വിമുക്തിക്ക് ആവശ്യമായ ഡിഅഡിക്ഷൻ കൗൺസിലിംങ്ങും നൽകുന്നു.
കൂടാതെ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് ലോകസമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്ലോബൽ പീസ് ലീഡേഴ്സ്, രാഷ്ട്രീയ മത മേലധികാരികൾ, ചിന്തകരും വിദ്യാഭ്യാസ വിചക്ഷണരും, ഹ്യൂമാനിറ്റേറിയൻസ് ആന്റ് സോഷ്യൽ വർക്കേഴ്സ്, കോർപ്പറേറ്റ് ലീഡേഴ്സ് ആന്റ് ബിസിനസ് ലീഡേഴ്സ് മാധ്യമപ്രവർത്തകരും, കൾച്ചറൽ ഇൻഫ്ലുവൻസേഴ്സും ലോക യുവജന- വിദ്യാർത്ഥി നേതൃത്വവും വേൾഡ് പീസ് മിഷന്റെ പീസ് പാർലമെന്റിൽ പങ്കെടുക്കും.
ഈ വർഷം ഡിസംബർ ഇരുപതാം തീയതി കോട്ടയം വിൻസർ കാസിൽ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഈ ലോകസമാധാന സമ്മേളനം നടത്തുന്നത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ലോക വ്യക്തിത്വങ്ങളെ വേൾഡ് പീസ് അക്കാദമി അവാർഡ്കൾ നൽകി ആദരിക്കുന്നു. കൂടതെ ജനശ്രദ്ധ നേടിയ മാധ്യമപ്രവർത്തകർക്കും ബിസിനസുക്കർക്കും ഗ്ലോബൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യും .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.