ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു; ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു: ഏറ്റുമുട്ടല്‍ തുടരുന്നു

ഛത്തീസ്ഗഡില്‍ 22 മാവോയിസ്റ്റുകളെ വധിച്ചു; ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു: ഏറ്റുമുട്ടല്‍ തുടരുന്നു

ബിജാപ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ബിജാപ്പൂരിലെ ഗാംഗ്ലൂരില്‍ ഇന്ന് രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിലാണ് 22 മാവോയിസ്റ്റുകളെ വധിച്ചത്.

ബീജാപ്പൂര്‍, ദന്താവാഡേ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിയില്‍ മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.