ബ്യൂണസ് അയേഴ്സ്: മുൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ സമ്മാനിച്ച പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ബ്യൂണസ് അയേഴ്സ് രൂപതയുടെ മെട്രോപൊളിറ്റൻ കത്തീഡ്രലിന് സമ്മാനിച്ച് ഫ്രാൻസിസ് മാർപാപ്പ. അമേരിക്കയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോയായ കർദിനാൾ ക്രിസ്റ്റോഫ് പിയറിന് വൈറ്റ് ഹൗസ് മാർച്ച് 13ന് അവാർഡ് കൈമാറിയിരിന്നു.
അംഗീകാരം ലഭിച്ചതിന് ശേഷം ഫ്രാന്‍സിസ് പാപ്പ മെഡൽ ബ്യൂണസ് അയേഴ്‌സ് കത്തീഡ്രലിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയായിരിന്നു. 2013-ൽ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് വരെ ആർച്ച് ബിഷപ്പും കർദിനാളുമായി സേവനം ചെയ്ത അതിരൂപതയാണ് ബ്യൂണസ് അയേഴ്സ്.
യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍, സുരക്ഷ തുടങ്ങിയവയ്ക്ക് സംഭവാനകള്‍ നല്‍കുന്നവര്‍ക്ക് പുറമെ ലോകസമാധാനം അല്ലെങ്കില്‍ മറ്റ് സുപ്രധാന സാമൂഹിക, സ്വകാര്യ സംരംഭങ്ങളിലൂടെ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയവരെയും ആദരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് നല്‍കുന്ന പുരസ്‌കാരമാണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം.
മുന്‍പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കും മരണാനന്തരബഹുമതിയായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പക്കും യുഎസിലെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.