'മാര്‍ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത പാസ്റ്ററല്‍ നേതൃത്വത്തിന്റെ മൂര്‍ത്തീഭാവം': മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

'മാര്‍ ജേക്കബ് തൂങ്കുഴി, പങ്കാളിത്ത പാസ്റ്ററല്‍ നേതൃത്വത്തിന്റെ മൂര്‍ത്തീഭാവം': മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: മലബാറിന്റെ, പ്രത്യേകിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന മാനന്തവാടി രൂപതയുടെയും, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന താമരശേരി രൂപതയുടെയും സമഗ്ര വികസനത്തിന് അദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയേറ്റ സമൂഹങ്ങളുമായി അടുത്ത് നടന്ന, വിശ്വാസത്തില്‍ വേരൂന്നിയ അര്‍ത്ഥവത്തായ ജീവിതം രൂപപ്പെടുത്താന്‍ അവരെ സഹായിച്ച, കഴിവുകള്‍ തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കിയ ഒരു നല്ല ഇടയനായിരുന്നു അദേഹം.

മലബാറിന്റെ, പ്രത്യേകിച്ച് കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന മാനന്തവാടി രൂപതയുടെയും കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന താമരശേരി രൂപതയുടെയും മൊത്തത്തിലുള്ള വികസനത്തിന് അദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വിശ്വാസത്തില്‍ വേരൂന്നിയ അര്‍ത്ഥവത്തായ ജീവിതം രൂപപ്പെടുത്താന്‍ കുടിയേറ്റ സമൂഹങ്ങളുമായി അടുത്ത് നടന്ന, ഒരു നല്ല ഇടയനായിരുന്നു അദേഹമെന്നും മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.

തൃശൂര്‍ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍, മാര്‍ തൂങ്കുഴിയുടെ നേതൃത്വം അതിരൂപതയുടെ ആത്മീയവും സ്ഥാപനപരവുമായ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു. വൈദിക രൂപീകരണത്തെ ജീവിത നൈപുണ്യത്തിലധിഷ്ഠിതവും പ്രായോഗികവും അടിസ്ഥാനപരവുമായ ഒരു പരിശീലന പ്രക്രിയയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മേരി മാതാ മേജര്‍ സെമിനാരി സ്ഥാപിക്കുന്നതിലേക്ക് അദേഹത്തിന്റെ ദര്‍ശനം നയിച്ചു.

മാര്‍ തൂങ്കുഴിക്ക് ഒരു വലിയ മനസുണ്ടായിരുന്നുവെന്നും കണ്ടുമുട്ടുന്ന എല്ലാവരിലും നന്മ എപ്പോഴും കണ്ടെത്തുകയും വിലമതിക്കുകയും ചെയ്തിരുന്ന ഒരു മനസ് ഉണ്ടായിരുന്നുവെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ചു. 2007 ല്‍ ഭരണപരമായ ചുമതലകളില്‍ നിന്ന് വിരമിച്ചെങ്കിലും, ലാളിത്യവും സേവനവും കൊണ്ട് അടയാളപ്പെടുത്തിയ എളിമയും ശാന്തവുമായ ഒരു ജീവിതമാണ് അദേഹം നയിച്ചത്. സ്‌നേഹം, എളിമ, പ്രതിബദ്ധത എന്നിവയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ പൗരോഹിത്യ ശുശ്രൂഷയിലുടനീളം അദേഹം സജീവവും സമര്‍പ്പിതനുമായി തുടര്‍ന്നു. മാര്‍ ജേക്കബ് തൂങ്കുഴി സുവിശേഷത്തിന്റെ ജീവിക്കുന്ന രൂപമായിരുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.