ഹൈദരാബാദ്: ഹൈദരാബാദിലെ റോഡിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ നീക്കം വീണ്ടും ചര്‍ച്ചയാകുന്നു. അമേരിക്കയുടെ വെനസ്വേല അധിനിവേശത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പേരിടല്‍ നീക്കം വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചത്.
'തെലങ്കാന റൈസിങ് ഗ്ലോബല്‍ സമ്മിറ്റ്' എന്ന അന്താരാഷ്ട്ര പരിപാടിക്ക് മുന്നോടിയായി ആഗോള ശ്രദ്ധ പിടിച്ച് പറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നീക്കം. ആഗോള തലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടേയും വന്‍കിട കോര്‍പ്പറേഷനുകളുടേയും പേരുകള്‍ റോഡുകള്‍ക്ക് ഇടുന്നത് ഇരട്ട ലക്ഷ്യം നിറവേറ്റുമെന്നായിരുന്നു രേവന്തിന്റെ അഭിപ്രായം.
ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന റോഡിനാണ് തെലങ്കാന സര്‍ക്കാര്‍ ട്രംപിന്റെ പേരിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ റോഡിന് ഡൊണാള്‍ഡ് ട്രംപ് അവന്യൂ എന്നാണ് പേരിടുന്നത്. കൂടാതെ ലോകത്തിലെ പ്രമുഖ ടെക് ഭീമന്മാരുടെ പേരുകളും ഹൈദരാബാദിലെ പ്രധാന റോഡുകള്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യു.എസിന് പുറത്ത് ഏറ്റവും വലിയ ക്യാമ്പസ് ഹൈദരാബാദില്‍ വികസിപ്പിക്കുന്ന ഗൂഗിളിനോടുള്ള ആദര സൂചകമായി ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ പ്രധാന ഭാഗത്തിന് ഗൂഗിള്‍ സ്ട്രീറ്റ് എന്നാണ് പേരിടുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.