'മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ ആത്മീയവും സാമൂഹികവുമായ സ്വാധീനം മായാത്തതാണ്': പാലാ രൂപത

'മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ ആത്മീയവും സാമൂഹികവുമായ സ്വാധീനം മായാത്തതാണ്': പാലാ രൂപത

പാലാ: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി പാലാ രൂപത. പാലാ വിളക്കുമാടത്തില്‍ ജനിച്ച ഉന്നത സഭാ നേതാക്കളില്‍ ഒരാളായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാട് സഭയ്ക്ക് വലിയ നഷ്ടമാണെന്ന് പാലാ രൂപത പ്രസ്താവനയില്‍ അറിയിച്ചു.

അദേഹം സേവനമനുഷ്ഠിച്ച എല്ലാ ഇടങ്ങളിലും സൗമ്യനും ദയാലുവുമായ സാന്നിധ്യംകൊണ്ട് വ്യത്യസ്തനായിരുന്നു. ആത്മീയ നേതാവും സഭാ സംവിധാനങ്ങളുടെ സ്ഥാപകനുമായിട്ടാണ് അദേഹത്തെ സഭ ഓര്‍ക്കുന്നത്. മേരി മാതാ മേജര്‍ സെമിനാരി, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, ജ്യോതി എഞ്ചിനീയറിങ് കോളജ്, ക്രിസ്തു ദാസി സൊസൈറ്റി എന്നിവയുടെ സ്ഥാപകനാണ് മാര്‍ ജേക്കബ് തൂങ്കുഴി.

തൃശൂര്‍, താമരശേരി, മാനന്തവാടി എന്നി മൂന്ന് രൂപതകളില്‍ നേതൃത്വം നല്‍കിയ അദേഹത്തിന്റെ ആത്മീയവും സാമൂഹികവുമായ സ്വാധീനം മായാത്തതാണ്. തൃശൂര്‍ നഗരവും വിശ്വാസികളും അദേഹത്തെ തങ്ങളില്‍ ഒരാളായി സ്‌നേഹിക്കാന്‍ പഠിച്ചു. വളരെ നല്ല ഒരു ധ്യാന പ്രാസംഗികന്‍ കൂടിയായിരുന്നു അദേഹം. പാലാ രൂപതയുടെ അനുശോചന സന്ദേശം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും ബിഷപ്പ് ജോസഫ് പള്ളിക്കാപ്പറമ്പിലും ചേര്‍ന്നാണ് അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.