ഭീകരർ തലയറുക്കുന്ന ദൃശ്യങ്ങളും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും ഓൺലൈനിൽ പങ്കിട്ടു; ഓസ്ട്രേലിയയിൽ 19 കാരന് ജയിൽ ശിക്ഷ

ഭീകരർ തലയറുക്കുന്ന ദൃശ്യങ്ങളും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും ഓൺലൈനിൽ പങ്കിട്ടു; ഓസ്ട്രേലിയയിൽ 19 കാരന് ജയിൽ ശിക്ഷ

മെൽബൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്രമാസക്തമായ തീവ്രവാദ ഉള്ളടക്കം പങ്കിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയയിൽ അറസ്റ്റിലായ 19 കാരന് ശിക്ഷ വിധിച്ച് കോടതി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തലയറുക്കുന്ന വീഡിയോകളും വംശീയതയുടെയും മതവിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന ഓഡിയോ റെക്കോർഡിംഗുകളും പ്രോത്സാഹിപ്പിച്ചതിനെ തുടർന്നാണ് നടപടി. വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ജോയിന്റ് കൗണ്ടർ ടെററിസം ടീം (ജെസിടിടി) നടത്തിയ അന്വേഷണത്തിലാണ് 2024 ജൂണിൽ 19 കാരൻ അറസ്റ്റിലാവുന്നത്.

വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP), ഓസ്‌ട്രേലിയൻ സീക്രട്ട് ഇന്റലിജൻസ് ഓർഗനൈസേഷൻ (ASIO) എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ജെസിടിടി സംഘം ജൂൺ 12-ന് ഇദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഒരു മൊബൈൽ ഫോണും ഓൺലൈനിൽ പങ്കിട്ട ചില വീഡിയോകളിൽ കാണിച്ച ഒരു കത്തിയും കണ്ടെത്തിയിരുന്നു.

അക്രമാസക്തമായ തീവ്രവാദ സന്ദേശങ്ങൾ‌ ഓൺലൈനായി പ്രചരിപ്പിച്ചതിനും കുറ്റകൃത്യം ചെയ്യാൻ വേണ്ടി വാഹനം ഉപയോഗിച്ചതിനും കൗമാരക്കാരനെതിരെ കേസെടുത്തു. 2024 ജനുവരിയിൽ പ്രാബല്യത്തിൽ വന്ന കോമൺ‌വെൽത്ത് നിയമനിർമ്മാണത്തിലെ ഭേദഗതികളെ തുടർന്നാണ് ഈ കുറ്റങ്ങൾ ചുമത്തിയത്. യുവാക്കളെ തീവ്രവാദികളാക്കുന്നതിനായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കുറയ്ക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.

അക്രമാസക്തമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ പരമാവധി അഞ്ച് വർഷം തടവാണ് ശിക്ഷ ലഭിക്കുക. യുവാവ് ഓൺലൈനിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷകർക്ക് ആശങ്കയുണ്ടെന്നും സമൂഹത്തെ സംരക്ഷിക്കാൻ വേഗത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണർ സ്റ്റീഫൻ നട്ട് പറഞ്ഞു.

പെർത്ത് ജില്ലാ കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച യുവാവിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2026 മെയ് മുതൽ പരോളിന് അർഹതയുണ്ടാകുമെന്നും കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.