ടെക്സാസ്: മാര്‍ച്ച് 26 ന് അമേരിക്കയിലെ തീയറ്ററുകളില്‍ റിലീസാകുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാനെ വരവേല്‍ക്കാനൊരുങ്ങി യു.എസ് മലയാളികള്‍.
ഡാളസിലെ സൗഹൃദയ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ് ആണ് ഈ ഫാന്‍സ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നത്. പ്രീ ബുക്കിങ് തുടങ്ങി ആദ്യ 15 മിനിറ്റില്‍ തന്നെ സിനി മാര്‍ക്കിന്റെ നാല് തീയറ്ററുകളിലെ ആദ്യ ഷോയുടെ മുഴുവന്‍ ടിക്കറ്റുകളും ഇവര്‍ വാങ്ങി. അതോടെ സിനി മാര്‍ക്കിന്റെ നാല് തീയേറ്ററുകളിലെയും ആദ്യ ഷോ ഹൗസ് ഫുള്‍ ആയി.
എമ്പുരാന്റെ പ്രീമിയര്‍ ഷോ ആഘോഷിക്കാന്‍ തയാറെടുത്തതായി മോഹന്‍ലാലിന്റെ കടുത്ത ആരാധകരും ഡാളസ് ഗ്രൂപ്പിന്റെ വക്താക്കളും പറഞ്ഞു. 700 ഓളം മോഹന്‍ലാല്‍ ആരാധകരാണ് ഈ ഫാന്‍സ് ഷോ ആസ്വദിക്കുവാനായി ഒരുങ്ങുന്നത്.
ലൂയിസ് വില്‍ സിനി മാര്‍ക്കില്‍ മാര്‍ച്ച് 26 രാത്രി 8:30 നാണ് ആദ്യ ഷോകളുടെ പ്രദര്‍ശനം. ഉത്സവ സമാനമായ അന്തരീക്ഷത്തില്‍ മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കി ആദ്യ പ്രദര്‍ശനം ആഘോഷമാക്കാനാണ് ഇവരുടെ പദ്ധതി.
തീയറ്ററില്‍ വൈകുന്നേരം ഏഴിന് ആട്ടം ഓഫ് ഡാലസിന്റെ ചെണ്ട വാദ്യമേളത്തോടെയാണ് തുടക്കം. മെഗാ ഫാന്‍സ് ഷോയ്ക്ക് മോടി കൂട്ടാന്‍ യു.റ്റി.ഡി ഡാളസ് ക്യാംപസുകളിലെ മലയാളി സ്റ്റുഡന്‍സ് കോമെറ്റ്സ് അസോസിയേഷന്‍ നടത്തുന്ന സ്പ്ലാഷ് മോബ് സംഘടിപ്പിക്കും. അതോടൊപ്പം വിവിധങ്ങളായ 'സര്‍പ്രൈസ്' കലാപരിപാടികളും ഉണ്ടകുമെന്ന് സംഘാടകര്‍ പറഞ്ഞു.
നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു ഫാന്‍സ് ഷോ നടന്നിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്. നാട്ടില്‍ നടക്കുന്ന അതേ സമയത്തു തന്നേ ഇവിടേയും ഫാന്‍സ് ഷോ നടത്തുവാനാണ് യൂത്ത് ഓഫ് ഡാളസ് കൂട്ടായ്മയുടെതീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.