തിരുവനന്തപുരം: ബിജെപി ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള മുപ്പത് അംഗങ്ങള്‍. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. പത്രിക നല്‍കിയ 30 പേരേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തതായി വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി അറിയിച്ചു.
കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, സി.കെ പദ്മനാഭന്‍, കെ.വി ശ്രീധരന്‍ മാസ്റ്റര്‍, എ.എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി. കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രന്‍, എ.പി അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, ഡോ കെ.എസ് രാധാകൃഷ്ണന്‍, പദ്മജ വേണുഗോപാല്‍, പി.സി ജോര്‍ജ് , കെ.രാമന്‍ പിള്ള, പി. സുധീര്‍, പി.കെ വേലായുധന്‍, പള്ളിയറ രാമന്‍, വിക്ടര്‍ ടി. തോമസ്, പ്രതാപ ചന്ദ്രവര്‍മ്മ, സി. രഘുനാഥ്, പി. രാഘവന്‍, കെ.പി ശ്രീശന്‍, എം. സജീവ ഷെട്ടി, വി.ടി അലിഹാജി, പി.എം വേലായുധന്‍ എന്നിവരാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.