ലണ്ടൻ: യുകെയില്‍ ബസില്‍ യാത്ര ചെയ്യവേ മലയാളി യുവാവിന് നേരെ ആക്രമണം. യുകെയിലെ പ്ലിമത്തിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ സപ്പോര്‍ട്ട് വര്‍ക്കറായ വയനാട് സ്വദേശിയായ യുവാവിന് നേരെ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. അക്രമി പൊലീസ് പിടിയിലായിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് അക്രമിയെ പിടികൂടുവാന്‍ പൊലീസിനെ സഹായിച്ചത്.
താമസ സ്ഥലത്ത് നിന്നും ഹോസ്പിറ്റലിലേക്ക് ജോലിക്കുള്ള യാത്രയിലാരുന്നു യുവാവ്. ബസില്‍ കയറും മുന്‍പേ യുവാവിനെ പിന്‍തുടര്‍ന്ന് എത്തിയ അക്രമി ബസ് യാത്രയ്ക്കിടയിലാണ് അക്രമം നടത്തിയത്. യുവാവിന്റെ തല ബസിന്റെ ജനാലയോട് ചേര്‍ത്തുവച്ച് ചവിട്ടുകയായിരുന്നുവെന്നും വിവരമുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് ബസ് നിര്‍ത്തിയപ്പോള്‍ അക്രമി ഓടി രക്ഷപെട്ടു. പൊലീസ് എത്തി യുവാവിനെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമിയെ രാത്രി ഏറെ വൈകി പിടികൂടിയതായി പൊലീസ് അറിയിച്ചു. സ്ഥിരം അക്രമികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രദേശവാസിയാണ് അതിക്രമത്തിന് പിന്നിലെന്നാണ് ലഭ്യമാകുന്ന വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.