ചാരത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ് മൊസൂളിലെ പള്ളികൾ : വലിയ ഇടയന്റെ വരവിനായി ഒരുങ്ങുന്നു

ചാരത്തിൽനിന്നും ഉയിർത്തെഴുന്നേറ്റ് മൊസൂളിലെ പള്ളികൾ : വലിയ ഇടയന്റെ വരവിനായി ഒരുങ്ങുന്നു

മൊസൂൾ  : ബൈബിൾ നഗരമായ നിനെവേ പ്രതലത്തിലുള്ള മൊസൂളിൽ, വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നാല് പള്ളികൾ  ഫ്രാൻസിസ്  മാർപ്പാപ്പയെ  സ്വീകരിക്കുവാനായി  ഒരുങ്ങുന്നു . ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ള തൊട്ടിലായിരുന്നു ഈ ഭൂപ്രദേശം എന്നതിന്റെ ബാക്കി പത്രങ്ങളാണ്   ഇസ്ലാമിക്  സ്റ്റേറ്റിനാൽ  നശിപ്പിക്കപ്പെട്ട  ഈ പള്ളികൾ.


2014-2017 വരെയുള്ള കാലഘട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നഗരം പിടിച്ചടക്കിയതിനുശേഷം നിരവധി പള്ളികൾ കൊള്ളയടിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. പല പള്ളികളും അവർ ജയിലും കോടതിയും ഉൾപ്പെടെയുള്ള ഭരണ നിർവ്വഹണ സംവിധാനങ്ങളാക്കി മാറ്റി . ഇസ്ലാമിക തീവ്രവാദികളെ പുറത്താക്കാക്കുവാൻ നടന്ന കടുത്ത പോരാട്ടത്തിൽ നശിപ്പിക്കപ്പെട്ട  പള്ളികളുടെ ഭിത്തികളും ,മതിലുകളും  ബുള്ളറ്റുകൾ , റോക്കറ്റ് ഷെൽ എന്നിവ കൊണ്ട് വികൃതമാക്കപ്പെട്ടവയാണ്. “ നിനെവേ സമതലത്തിലെ ജറുസലേം പോലെയായിരുന്നു മൊസൂൾ ,” എന്ന് അക്രയിലെ കൽദിയൻ ആർച്ച് ബിഷപ്പ് നജീബ് മൈക്കൽ മൊസൂളിനെ ക്കുറിച്ച്   പറഞ്ഞു.


മാർച്ച് 7 ന് ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്കുള്ള ചരിത്ര യാത്രയ്ക്കിടെ സന്ദർശിക്കുന്ന മൊസൂളിലെ പള്ളികൾ ചർച്ച് സ്ക്വയര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് . 2003 ലെ യുദ്ധത്തിന് മുമ്പ്, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഇറാഖി ക്രിസ്ത്യാനികൾ ആഘോഷങ്ങളിൽ പരസ്പരം സഹകരിച്ച് പങ്കെടുക്കുമായിരുന്നു എന്ന് ബിഷപ്പ് മൈക്കൽ സ്നേഹപൂർവ്വം അനുസ്മരിച്ചു.

മുൻ പ്രസിഡന്റ് സദ്ദാം ഹുസൈൻ ക്രിസ്ത്യാനികളുമായി സഹകരിച്ചു പ്രവർത്തിച്ചു എങ്കിലും പിന്നീട് വന്ന അൽ ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയായിരുന്നു . ഇപ്പോൾ ഇറാഖിലെ ക്രിസ്ത്യാനികളുടെ എണ്ണം 300,000 ആണ്. 2003 ന് മുമ്പുള്ള മൊത്തം എണ്ണത്തിന്റെ അഞ്ചിലൊന്ന്. ചിലർ ഇസ്ലാമിക് സ്റ്റേറ്റിന്റെ തോൽവിക്ക് ശേഷം ചിലർതിരിച്ചു വരുന്നുണ്ട്. പക്ഷെ ഏറിയ പങ്കും വിദേശത്തു തന്നെ തുടരുവാനാണ് ആഗ്രഹിക്കുന്നത് .

സിറിയക് കാത്തലിക്, സിറിയക് ഓർത്തഡോക്സ്, അർമേനിയൻ ഓർത്തഡോക്സ്, കൽദായ കാത്തലിക് എന്നീ വിഭാഗങ്ങളുടെ പള്ളികൾ ഒരേ പ്രദേശത്തു  അടുത്തടുത്തു സ്ഥിതിചെയ്യുന്നു. മാർച്ച് 5 ന് ആരംഭിക്കുന്ന നാല് ദിവസത്തെ യാത്രയുടെ ഭാഗമായി ചർച്ച് സ്ക്വയർ എന്നറിയപ്പെടുന്ന ഹോഷ് അൽ ബിയയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായി മാർപ്പാപ്പ പ്രാർത്ഥന നടത്തും. മാർപ്പാപ്പയുടെസന്ദർശനം പ്രത്യാശ പകരുന്നതാണ് എന്ന് ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. “അക്രമം കാരണം കല്ലുകൾ വീണയിടത്ത് എല്ലായ്പ്പോഴും ജീവൻ ഉണ്ടാകും,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് മുൻപ് തിരക്കിട്ട് പള്ളികളും പരിസരങ്ങളും വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ധനസഹായത്തോടെ, അൽ-തഹേരയിലെ സിറിയക് കത്തോലിക്കാ ദേവാലയത്തിന്റെ പനരുദ്ധാരണം യുനെസ്കോ പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് 2020 ൽ ആരംഭിച്ചു. ഈ പള്ളികളിൽ കാണപ്പെടുന്ന , പ്രാദേശികമായി “മൊസൂൾ മാർബിൾ” എന്ന് വിളിക്കപ്പെടുന്ന ചാരനിറത്തിലുള്ള അലബസ്റ്റർ കല്ലിൽ സിറിയക് കൊത്തുപണികൾ ധാരാളമുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ജിഹാദി പ്രസ്ഥാനത്തിന്റെ മത പോലീസ് ട്രൈബ്യൂണലായി ഉപയോഗിച്ചു ഈ പള്ളി ഉപയോഗിച്ചു വരുകയായിരുന്നു. തൊട്ടടുത്തുള്ള അർമേനിയൻ ഓർത്തഡോക്സ് പള്ളി, അതിന്റെ താഴികക്കുടത്തിന്റെ ഭംഗിയാൽ ആരുടെയുംശ്രദ്ധ ആകർഷിക്കുന്നതാണ് . എന്നാൽ ഇവിടെ  പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.  ഇസ്ലാമിക് സ്റ്റേറ്റ് ജയിലായി ഈ പള്ളി ഉപയോഗിച്ചിരുന്നു.


മൊസൂളിലെ മിക്കവാറും എല്ലാ പള്ളികളും ഇസ്ലാമിക് സ്റ്റേറ്റ്   ഉപയോഗിച്ചിരുന്നുതായി ആർച്ച് ബിഷപ്പ് മൈക്കൽ പറഞ്ഞു. തകർന്നു കിടക്കുന്ന മാർബിൾ ചിത്രങ്ങളും , പുരാവസ്തുക്കളും പുനരുദ്ധരിക്കുവാൻ പരിശ്രമിക്കുകയാണ് ഇറാഖിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ആന്റിക്വിറ്റീസ് ആൻഡ് ഹെറിറ്റേജ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.