കോട്ടയം : ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കിയതിനെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തലേറ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, ഗൾഫ് കോർഡിനേഷൻ കമ്മിറ്റി അംഗം ബെസ്സി സിബി എന്നിവരാണ് വിവിധ സർക്കാർ സംവിധാനങ്ങളുമായി നിരന്തരമായി ബന്ധപ്പെടുന്നത്. വിമാനസർവീസുകൾ റദ്ദാക്കിയതുമൂലം ഇസ്രയേലിൽനിന്ന് മടങ്ങാനാകാതെ മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.
ജോലി നഷ്ടപ്പെട്ടവരും വീസ കാലാവധി കഴിഞ്ഞവരും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ജോലി നഷ്ടപ്പെട്ടവരും വിസാ കാലാവധി തീർന്നവർക്കും അവിടെ അനിശ്ചിതമായി താമസിക്കാൻ വളരെയധികം ബുദ്ധിമുട്ടുകളുണ്ട്. വരുമാനം നിലച്ച ഇവർ താമസത്തിനും ഭക്ഷണത്തിനുമായി മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടേണ്ട ഗതികേടിലാണ്. മരുന്നില്ലാതെ വിഷമിക്കുന്ന രോഗികളും ഇവരുടെ ഇടയിലുണ്ട്. കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരിലെ നോർക്കയും സംയുക്തമായി ഈ പ്രശ്നത്തിന് സത്വര നടപടി സ്വീകരിക്കണമെന്ന് ഫാ റ്റെജി പുതുവീട്ടിൽക്കളം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.