പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍; ചില്ലറ വില്‍പന വില കൂടില്ല

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍; ചില്ലറ വില്‍പന വില കൂടില്ല

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഇതുസംബന്ധിച്ച ധന മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

എന്നാല്‍ ഇതുമൂലമുണ്ടാകുന്ന ബാധ്യത ഇന്ധന വിതരണ കമ്പനികള്‍ക്കായതിനാല്‍ നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല.

ആഗോള എണ്ണ വിലയിലെ തുടര്‍ച്ചയായ കയറ്റിയിറക്കങ്ങളും ട്രംപിന്റെ താരിഫുകളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ എട്ട് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയുമായിരിക്കും എക്‌സൈസ് ഡ്യൂട്ടി. എന്നാല്‍ നികുതി വില കൂട്ടിയത് ചില്ലറ വില്‍പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടുണ്ട്. അതിനാല്‍ നികുതി കൂട്ടിയാലും ചില്ലറ വില്‍പനയെ ബാധിക്കില്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.