ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് മരണം, ആറ് പേർക്ക് പരിക്ക്

ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് മരണം, ആറ് പേർക്ക് പരിക്ക്

ഫ്ലോറിഡ: ഫ്ലോറിഡ സർവകലാശാലയിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടലഹാസിയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയ്‌ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ആറ് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് സർവകലാശാലയിലെ വിദ്യാർത്ഥികളല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാ‍ർഥിയും മുൻ പൊലിസ് ഉദ്യോ​ഗസ്ഥന്റെ മകനുമായ 20കാരനാണ് വെടിയുതി‍ർത്തത്. പ്രതിയെ പൊലിസ് വെടിവെച്ച് പിടികൂടി അശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയിൽ നിന്നും വെടിയുതി‍ർക്കാൻ ഉപയോ​ഗിച്ച തോക്ക് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ആക്രമണത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെയും വ്യക്തമല്ല. ആക്രമണകാരി ദീ‍ർഘകാലമായി ഷെരീഫ് ഓഫീസിലെ യൂത്ത് അഡ്വൈസറി കമ്മീഷൻ്റെ ഭാ​ഗമായിരുന്നു. ഓഫീസുമായി ബന്ധപ്പെട്ട് നിരവധി പരിശീലന പരിപാടികളിലും ഇയാൾ ഏർപ്പെട്ടിരുന്നു.

പരിക്കേറ്റവരുടെ നില അതീവ ​ഗുരുതരമാണ്. ഇന്നലെ ഉച്ചയോടെയാണ് വെടിവയ്പ്പുണ്ടായത്. സർവകലാശാലയിലുണ്ടായ വെടിവയ്പ്പ് ഭയാനകമായ സംഭവമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് താത്ക്കാലികമായി അടച്ചുപൂട്ടി. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാല്‍പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണ് ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി.

വിദ്യാർത്ഥികളും അധ്യാപകരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സഹായത്തിനായി 911 എന്ന നമ്പറിൽ വിളിക്കുകയോ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പൊലിസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.