അടി തെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട് എന്ന സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്; ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി

അടി തെറ്റി വീണാലും നിനക്ക് ഉയർപ്പ് ഉണ്ട് എന്ന സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്; ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിച്ച് സുരേഷ് ഗോപി

തൃശൂർ: ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ ഒല്ലൂർ മേരിമാതാ പള്ളിയിലും പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലും നടന്ന കുർബാനയിൽ സുരേഷ് ഗോപി പങ്കെടുത്തു. വിശ്വാസികളോടൊപ്പം എല്ലാ ചടങ്ങുകളിലും അദേഹം പങ്കാളിയായി.

തൃശൂർ അതിരൂപത ബിഷപ്പ് ഹൗസിലെത്തിയ കേന്ദ്രമന്ത്രിയെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്വീകരിച്ചു. അടി തെറ്റി വീണാലും നിനക്ക് ഉയിർപ്പ് ഉണ്ട് എന്നതിന്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. പ്രതീക്ഷ ഒന്നില്ലങ്കിൽ ജീവിതമില്ല, പ്രതീക്ഷയിലൂടെയാണ് ഒരോ കുടുംബവും സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകുന്നത്. ആ പ്രതീക്ഷയാണ് ഈസ്റ്റർ നൽകുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തിരുവനന്തപുരം പാളയം ലൂർദ് ഫൊറോന പള്ളിയിലെത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. സ്നേഹയാത്ര പോലെ വീടുകളിൽ എത്തി ഒരു സ്പെഷ്യൽ വിസിറ്റിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.