വാഷിങ്ടൺ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎന്‍ സുരക്ഷാ കൗൺസിൽ. ഭീകരവാദം ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നായിരുന്നു യുഎൻ സുരക്ഷാ കൗൺസിലിൻ്റെ പ്രസ്താവന. ആക്രമണം ആസൂത്രണം ചെയ്തവരെയും സ്പോണ്‍സർ ചെയ്തവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
15 രാജ്യങ്ങൾ അംഗമായ കൗൺസിലിൻ്റെ പത്രക്കുറിപ്പിലൂടെയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും, സംഘാടകരെയും, ധനസഹായം നൽകുന്നവരെയും, സ്പോൺസർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ആക്രമണത്തിൻ്റെ ഉദ്ദേശ്യം എന്തുതന്നെയായാലും എവിടെ, എപ്പോൾ, ആരാൽ ചെയ്യപ്പെട്ടാതയാലും, ഭീകരവാദം കുറ്റകരവും നീതീകരിക്കാൻ കഴിയാത്തതുമാണ്. അന്താരാഷ്ട്ര നിയമത്തിനും സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും കീഴിലുള്ള കടമകൾക്കുമനുസൃതമായി, ഈ കാര്യത്തിൽ സജീവമായി സഹകരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർഥിച്ചതായും യുഎൻ പത്രക്കുറിപ്പിൽ പറയുന്നു.
യുഎൻ സുരക്ഷാ കൗൺസിലിൽ അംഗങ്ങളായ 15 രാജ്യങ്ങളെയും പ്രതിനിധീകരിച്ച് സുരക്ഷാ കൗൺസിൽ പ്രസിഡൻ്റ് മാധ്യമങ്ങൾക്ക് നൽകുന്ന പ്രഖ്യാപനമാണ് പത്രക്കുറിപ്പ്. ഫ്രാൻസാണ് ഏപ്രിൽ മാസത്തെ കൗൺസിലിന്റെ പ്രസിഡൻ്റ്. ഐക്യരാഷ്ട്രസഭയിലെ ഫ്രാൻസിന്റെ സ്ഥിരം പ്രതിനിധിയും, കൗൺസിൽ പ്രസിഡന്റും അംബാസഡറുമായ ജെറോം ബോണഫോണ്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബങ്ങളോടും ഇന്ത്യാ ഗവൺമെന്റിനോടും സുരക്ഷാ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. എന്നാൽ പാകിസ്ഥാൻ നിലവിൽ യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗമല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.