ന്യൂഡല്‍ഹി: ഇന്ത്യന്‍ മിലിട്ടറി നഴ്‌സിങ് സര്‍വീസില്‍ അഡീണല്‍ ഡയറക്ടര്‍ ജനറലായി പുനലൂര്‍ നെല്ലിപ്പള്ളി ബാബു മഹാളില്‍ മേജര്‍ ജനറല്‍ ലിസമ്മ പി.വി ചുമതലയേറ്റു. മിലിട്ടറി നഴ്‌സിങ് സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവയാണിത്.
പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ കോളജ് ഓഫ് നഴ്‌സിെഹ് വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍, ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ഹോസ്പിറ്റലില്‍ പ്രിന്‍സിപ്പല്‍ മേട്രണ്‍ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിശിഷ്ഠ സേവനത്തിന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്റേഷന്‍ കാര്‍ഡും മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചങ്ങാശേരി അസംപ്ഷന്‍ കോളജ് പൂര്‍വ വിദ്യാര്‍ത്ഥിനിയും നാലുകോടി പ്ലാന്തോപ്പില്‍ കുടുംബാംഗവുമാണ്.
1986 ലാണ് മിലിട്ടറി സര്‍വീസില്‍ ചേര്‍ന്നത്.
ഭര്‍ത്താവ്: അഭിഭാഷകനും കേന്ദ്ര ഗവ നോട്ടറിയുമായ അഡ്വ. ബാബു ജോണ്‍. മക്കള്‍: പ്രിന്‍സ് ജോണ്‍ ബാബു, അഡ്വ. പ്രിയ മറിയ ബാബു.
മരുമകള്‍: ഡോ. റിതു റേയ്ച്ചല്‍ ജോര്‍ജ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.