ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ ഉപരിതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. ശക്തി പ്രകടനമായി മേഖലയില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ നിരന്തരം നോട്ടാമുകള്‍ (വിമാനസേനാംഗങ്ങള്‍ക്ക് നോട്ടീസുകള്‍) പുറപ്പെടുവിച്ച് വരികയാണ്. അതിനിടെയാണ് ഈ ആഴ്ച പാകിസ്ഥാന്‍ ഉപരിതല ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചത്.
ഇത് ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാന്റെ ഈ നടപടിയെ പ്രകോപനപരമായ പ്രവൃത്തിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ വിദേശിയടക്കം 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത ഗണ്യമായി വര്‍ധിച്ചത്. ഇതിന് പിന്നാലെ ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും ദിവസേന വെടിവയ്പ്പ് സംഭവങ്ങള്‍ നടക്കുന്നുണ്ട്.
പാകിസ്ഥാന്‍ ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. അത്തരം അസ്ഥിരമായ സാഹചര്യങ്ങളില്‍ ആസൂത്രണം ചെയ്ത മിസൈല്‍ പരീക്ഷണം ഇന്ത്യയുമായുള്ള പിരിമുറുക്കം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമം ആണെന്നും വൃത്തങ്ങള്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, പരീക്ഷണ വെടിവയ്പ്പിനായി 24 മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ അറിയിപ്പ് നല്‍കി ഏപ്രില്‍ 23 ന് രാത്രി പാകിസ്ഥാന്‍ ആദ്യത്തെ നോട്ടാം പുറപ്പെടുവിച്ചിരുന്നു.
എന്നിരുന്നാലും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടന്നില്ല. അതിന് ശേഷം ഏപ്രില്‍ 26-27 തിയതികളില്‍ കറാച്ചി തീരത്ത് പാകിസ്ഥാന്‍ നാവിക കപ്പലുകളില്‍ പരീക്ഷണം നടത്തിയതായി അറിയിപ്പുകള്‍ പുറപ്പെടുവിച്ചു. എന്നിരുന്നാലും വെടിവയ്പ്പ് പരിശീലനങ്ങളൊന്നും നടത്തിയില്ല. രണ്ട് ശ്രമങ്ങള്‍ നടത്താത്തതിന് ശേഷം, ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് സമീപം പാകിസ്ഥാന്‍ മൂന്നാമത്തെ ശ്രമം ആവര്‍ത്തിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.