വത്തിക്കാന് സിറ്റി: ചലച്ചിത്ര സംവിധായകൻ മാർട്ടിൻ സ്കോർസെസിയുടെ 'ആൽഡിയാസ് എ ന്യൂ സ്റ്റോറി' എന്ന പുതിയ ഡോക്യുമെന്ററിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അവസാന അഭിമുഖം ഉൾപ്പെടുത്തും.
മാർപാപ്പ ആഗോള വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകളാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. സ്കോർസെസിയും വത്തിക്കാനും തമ്മിലുള്ള സഹകരണത്തിലാണ് ഡോക്യുമെന്ററി നിർമിക്കുന്നത്.
യുവാക്കൾക്കിടയിൽ സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കുന്നതിനായി 2013ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത അന്താരാഷ്ട്ര സംഘടനയായ സ്കോളാസ് ഒക്കുറന്റസിനെ ചുറ്റിപ്പറ്റിയാണ് ഡോക്യുമെന്ററി. കല, കായികം, സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് സമൂഹത്തിലെ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരങ്ങൾ കണ്ടെത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്തോനേഷ്യ, ഇറ്റലി, ഗാംബിയ എന്നിവിടങ്ങളിലെ യുവാക്കൾ ആൽഡിയസിന്റെ ചലച്ചിത്ര നിർമാണ പദ്ധതികളിൽ പങ്കെടുക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.