കേരളസഭയ്ക്ക് അഭിമാന നിമിഷം; മാർപാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ മലയാളത്തിൽ ​ഗാനം മുഴങ്ങി

കേരളസഭയ്ക്ക് അഭിമാന നിമിഷം; മാർപാപ്പയുടെ അനുസ്മരണ ദിവ്യബലിയില്‍ മലയാളത്തിൽ ​ഗാനം മുഴങ്ങി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൻ്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിവിധ പൗരസ്ത്യ സഭകളിലെ സഭാതലവൻമാരും കർദിനാളൻമാരും വൈദികരും സമർപ്പിതരും വിശ്വാസി സമൂഹവും ദിവ്യബലിയിൽ പങ്കെടുത്തു.

ദിവ്യബലിക്കിടെ കാഴ്ച സമർപ്പണ ഗാനം മലയാളം ഭാഷയിൽ ആലപിച്ചത് കേരളസഭയ്ക്ക് മുഴുവൻ അഭിമാന നിമിഷമായി മാറി. മരിയദാസ് വട്ടമാക്കൽ എന്ന കലാകാരൻ 'രചിച്ച നാഥാ ഞങ്ങൾ കൈ കൂപ്പിടുന്നു' എന്ന ​ഗാനമാണ് വത്തിക്കാനിൽ ദിവ്യബലിക്കിടെ മുഴങ്ങിക്കേട്ടത്.



കാര്യാലയത്തിൻ്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തി മുഖ്യകാർമ്മികത്യം വഹിച്ചു. കേരളത്തിൽ നിന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ, സിറോ മലബാർ സഭയിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ജോർജ് കൂവക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.