ലണ്ടൻ: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് ബ്രിട്ടനിൽ നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. സ്വിൻഡൺ, പടിഞ്ഞാറൻ ലണ്ടൻ, സ്റ്റോക്ക്പോർട്ട്, റോച്ച്ഡെയ്ൽ, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഭീകരവാദ ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലിസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടോ എന്ന് തിരിച്ചറിയുന്നതിനും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മെറ്റ് കൗണ്ടർ ടെററിസം കമാൻഡ് മേധാവി കമാൻഡർ ഡൊമിനിക് മർഫി പറഞ്ഞു.
അറസ്റ്റ് വളരെ ഗൗരവമുള്ളതാണെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി യെവറ്റ് കൂപ്പർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊലിസുമായും രഹസ്യാന്വേഷണ ഏജൻസികളുമായും ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.