മോസ്‌കോ: ഉക്രെയ്ന്റെ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഉക്രെയ്നുമായുള്ള സംഘർഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാർഗവും റഷ്യക്കുണ്ടെന്നും പുടിൻ പറഞ്ഞു. തൻ്റെ 25 വർഷത്തെ ഭരണത്തെക്കുറിച്ച് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ഒരുക്കിയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പുടിൻ്റെ പ്രതികരണം
2022 ഫെബ്രുവരിയിലാണ് പതിനായിരക്കണക്കിന് സൈനികരെ റഷ്യ ഉക്രെയ്നിലേക്ക് വിന്യസിച്ചത്. ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻമാറിയെങ്കിലും ഉക്രെയ്ന്റെ 20 ശതമാനം പ്രദേശങ്ങളും റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഈസ്റ്റർ ദിനത്തിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. താൽകാലിക വെടിനിർത്തൽ കരാറിൻ്റെ സമയം അവസാനിച്ചതിന് പിന്നാലെ ഉക്രെയ്നുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. ഉക്രെയ്നുമായി യുദ്ധം ആരംഭിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ അറിയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.