ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോ യോഗ്യതയ്ക്കായി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മേയ് രണ്ടാം തീയതി മുതലാണ് ആരംഭിക്കുക.
മേയ് രണ്ട് മുതൽ 17 വരെയുള്ള തീയതികളിലാകും പരീക്ഷ. www.nta.ac.in, ugcnet.nta.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. രാവിലെ ഒൻപത് മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയുമുള്ള രണ്ട് ഷിഫ്റ്റുകളായാകും പരീക്ഷ നടത്തുക.
മൂന്ന് മണിക്കൂറാണ് ഈ കംപ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ ദൈർഘ്യം. ആകെ രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് ugcnet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.