തിരുവനന്തപുരം: മൂവാറ്റുപുഴ സീറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ പോസ്റ്റര്‍. മൂവാറ്റുപുഴ സീറ്റിന് വാഴയ്ക്കന് അര്ഹനല്ലന്നാണ് തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വാചകം. സേവ് കോണ്‍ഗ്രസ് സേവ് മൂവാറ്റുപുഴ എന്ന പേരിലാണ് പോസ്റ്റര്‍.
കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും വിട്ടുകൊടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ മല്‍സരിച്ച വാഴയ്ക്കന്റെ പേര് ഇത്തവണയും ലിസ്റ്റിലുണ്ട്. മൂവാറ്റുപുഴ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്കി ചങ്ങനാശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നു.
എന്നാല്‍ ഈ നീക്കത്തിനെതിരെ ജോസഫ് വാഴയ്ക്കന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം നിലപാട് മാറ്റി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെയും മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.