വാഷിങ്ടൺ ഡിസി: ഏറ്റവും നൂതനവും കൃത്യവും അത്യാന്താധുനികവുമായ മിസൈൽ പ്രതിരോധ സംവിധാനമായ ഗോൾഡൻ ഡോം സംബന്ധിച്ച പുതിയ വിവരങ്ങൾ പങ്കിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 175 ബില്യൺ ഡോളറിന്റെ മിസൈൽ പ്രതിരോധ പദ്ധതിയായ ഗോൾഡൻ ഡോം സിസ്റ്റത്തിന്റെ രൂപകൽപ്പന അന്തിമമാക്കിയിട്ടുണ്ടെന്നും വൈസ് ചീഫ് ഓഫ് സ്പേസ് ഓപ്പറേഷൻസ് ജനറൽ മൈക്കൽ ഗ്യൂറ്റ്ലിൻ പദ്ധതിക്ക് നേതൃത്വം നൽകുമെന്നും ട്രംപ് പറഞ്ഞു.
‘വിദേശ മിസൈൽ ആക്രമണങ്ങളുടെ ഭീഷണിയിൽ നിന്ന് നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അത്യാധുനിക മിസൈൽ പ്രതിരോധ കവചം നിർമ്മിക്കുമെന്ന് ഞാൻ അമേരിക്കൻ ജനതയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. അതാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്’ ട്രംപ് പറഞ്ഞു. 2029 ൽ തന്റെ രണ്ടാം സര്‍ക്കാറിന്‍റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് ‘ഗോള്‍ഡന്‍ ഡോം’ പൂര്‍ത്തിയാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
'പ്രീ-ലോഞ്ച്, പ്രാരംഭ ബൂസ്റ്റ്, മിഡ്-കോഴ്‌സ്, അന്തിമ ആഘാതം എന്നിങ്ങനെ നാല് പ്രധാന ഘട്ടങ്ങളിൽ ഭീഷണികളെ നേരിടുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരയിൽ നിന്നോ ബഹിരാകാശത്ത് നിന്നോ മിസൈലുകൾ വിക്ഷേപിച്ചാലുടൻ അവ ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും നശിപ്പിക്കാനും ഗോള്‍ഡന്‍ ഡോമിന് സാധിക്കും. ബാലിസ്റ്റിക്, ഹൈപ്പർസോണിക്, ക്രൂയിസ് മിസൈലുകളിൽ നിന്നും മുഴുവൻ യുഎസിനെയും പ്രതിരോധിക്കാൻ കഴിവുള്ള ഒരു മൾട്ടി-ലെയേർഡ് ഷീൽഡാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.