സിസിടിവി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി! വീട്ടുമുറ്റത്ത് കിടന്ന വളര്‍ത്തുനായയെ പുലി കൊണ്ടുപോയി

സിസിടിവി പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി! വീട്ടുമുറ്റത്ത് കിടന്ന വളര്‍ത്തുനായയെ പുലി കൊണ്ടുപോയി

മൂന്നാര്‍: മൂന്നാറില്‍ വീട്ടുമുറ്റത്ത് കിടന്ന വളര്‍ത്ത് നായയെ പുലി പിടിച്ചു കൊണ്ടുപോയി. മൂന്നാര്‍ ദേവികുളം സെന്‍ട്രല്‍ ഡിവിഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചയാണ് സംഭവം. ദേവികുളം മിഡില്‍ ഡിവിഷന്‍ സ്വദേശി രവിയുടെ വളര്‍ത്തു നായയെയാണ് പുലി പിടിച്ചത്.

വളര്‍ത്തു നായയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങള്‍ കിട്ടിയത്.

പുലര്‍ച്ചെ മൂന്നേമുക്കാലോടെ പുലി വളര്‍ത്തുനായ കടിച്ച് എടുത്തോണ്ട് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. നായയെ പുലി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.