തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നദികള്‍ കരകവിഞ്ഞൊഴുകാനിടയുള്ളതിനാല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പ്രളയ സാധ്യത കണക്കിലെടുത്ത് വിവിധ നദികള്‍ക്ക് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കി. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നാണ് നിര്‍ദേശം. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ ഓറഞ്ചും തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.
അതിനിടെ ഇടുക്കിയിലെ ലോവര്‍ പെരിയാര്‍ അണക്കെട്ട് സംഭരണ ശേഷിയുടെ 98.11 ശതമാനം നിറഞ്ഞു. കല്ലാര്‍കുട്ടി അണക്കെട്ടും സംഭരണ ശേഷിയുടെ 95.74 ശതമാനമായി. ഈ ഡാമുകളില്‍ റെഡ് അലര്‍ട്ടാണ്. ഇവ കൂടാതെ, ഇടുക്കിയിലെ തന്നെ ഇരട്ടയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍ എന്നീ ഡാമുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.