ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും സ്ത്രീകൾ പൂർണമായും ശരീരം മറയ്‌ക്കുന്ന വസ്ത്രം ധരിക്കണം; പുതിയ ഉത്തരവുമായി സിറിയ

ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും സ്ത്രീകൾ പൂർണമായും ശരീരം മറയ്‌ക്കുന്ന വസ്ത്രം ധരിക്കണം; പുതിയ ഉത്തരവുമായി സിറിയ

ദമാസ്ക്കസ്: പൊതു ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും സ്ത്രീകൾ ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന ഉത്തരവുമായി സിറിയ. സിറിയയിലെ ഇടക്കാല സർക്കാരാണ് ഉത്തരവിറക്കിയത്. ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും പോകുമ്പോൾ മുഖം, കൈകൾ, കാലുകൾ എന്നിവയൊഴികെ ശരീരം മുഴുവൻ മറയ്‌ക്കുന്ന ബൂർഖയോ പൂർണമായും കവർ ചെയ്യുന്ന മറ്റ് വസ്ത്രമോ ധരിക്കണമെന്ന് ഉത്തരവ് നിഷ്കർഷിക്കുന്നു.

അയ‍ഞ്ഞ വസ്ത്രമായിരിക്കണം സ്ത്രീകൾ ധരിക്കേണ്ടത്. ഹോട്ടലുകൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും ബൂർഖ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊതുജന സുരക്ഷ മുൻനിർത്തിയാണ് പുതിയ ഉത്തരവ് എന്നാണ് സർക്കാരിന്റെ വാദം.

നിർദേശങ്ങൾ പാലിക്കാത്തവർക്ക് കടുത്ത നിയമനടപടി നേരിടേണ്ടിവരും. ലൈഫ് ​ഗാർഡുകളും ബീച്ച് സൂപ്പർവൈസർമാരും വിനോദസഞ്ചാരികളെ നിരീക്ഷണമെന്നും നിർദേശ ലംഘനം ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം സ്വകാര്യ ബീച്ചുകൾ, സ്വിമ്മി​ങ് പൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഉത്തരവ് ബാധകമല്ല. പൊതു ബീച്ചുകളിൽ സ്ത്രീകൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.