കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശന ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മടങ്ങിയത്. മെഡിക്കല്‍ കോളജിന്റെ കെട്ടിടം തകര്‍ന്ന് ഒരു സ്ത്രീ മരിച്ചിരുന്നു.
അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വി.എന്‍ വാസവനും ഉണ്ടായിരുന്നു. ദുരന്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍ വാസവനും വീണ ജോര്‍ജും ആളൊഴിഞ്ഞ കെട്ടിടമാണെന്നാണ് പത്. എന്നാല്‍ വളരെ വൈകിയാണ് ഒരു സ്ത്രീ അതില്‍പ്പെട്ടിട്ടുണ്ടെന്ന സംശയം ഉയര്‍ന്നതും പരിശോധനയില്‍ പരിക്കുകളോടെ കണ്ടെത്തിയതും. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ ജില്ലാതല വികസനസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി കോട്ടയത്ത് ഉണ്ടായിരുന്നു. അവിടെ നിന്നാണ് അദേഹം മെഡിക്കല്‍ കോളജിലേക്ക് എത്തിയത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളുടെ നവകേരള സദസിന്റെ ഭാഗമായുള്ള ജില്ലാതല പദ്ധതിഅവലോകന യോഗം ഏറ്റുമാനൂര്‍ തെള്ളകത്ത് നടക്കുന്നതിനിടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടമുണ്ടായത്.
യോഗ സ്ഥലത്ത് നിന്നാണ് മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍ വാസവനും സംഭവസ്ഥലത്തെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തതും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറും ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരെല്ലാവരും സംഭവസ്ഥലത്ത് എത്തിയിരുന്നു. മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നെടുത്തതാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ഉടന്‍ മുഖ്യമന്ത്രി ഇവിടെ നിന്നും തിരിച്ച് പോയി. അതേസമയം സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് സംഘം കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.