മെൽബൺ: ഈസ്റ്റ് മെൽബണിലെ യഹൂദരുടെ ആരാധനാലയമായ സിനഗോഗിൽ സംശയാസ്പദമായ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ആൽബർട്ട് സ്ട്രീറ്റിലെ ഈസ്റ്റ് മെൽബൺ ഹീബ്രു കോൺഗ്രിഗേഷന്റെ ഗ്രൗണ്ടിൽ ഒരു അജ്ഞാതൻ അതിക്രമിച്ചു കയറി കെട്ടിടത്തിന്റെ മുൻവാതിലിൽ കത്തുന്ന ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് വിക്ടോറിയ പൊലിസ് പറഞ്ഞു. ആൽബർട്ട് സ്ട്രീറ്റിലൂടെ നടന്നെത്തിയ പ്രതി സംഭവസ്ഥലം വിട്ടതായും പൊലിസ് പറഞ്ഞു.
സംഭവ സമയത്ത് സിനഗോഗിനുള്ളിൽ ഏകദേശം 20 ഓളം പേരുണ്ടായിരുന്നു, അവരെ കെട്ടിടത്തിന്റെ പിൻഭാഗം വഴി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. പൊലിസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.“നമ്മുടെ സമൂഹത്തിൽ ജൂത വിരുദ്ധമോ വിദ്വേഷം അടിസ്ഥാനമാക്കിയുള്ളതോ ആയ പെരുമാറ്റത്തിന് ഒരു സ്ഥാനവുമില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു.
ഓസ്ട്രേലിയയിൽ ജൂത വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ഈ ഞെട്ടിക്കുന്ന പ്രവൃത്തികൾക്ക് ഉത്തരവാദികളായവർ നിയമത്തെ നേരിടണം. എന്റെ സർക്കാർ ഈ ശ്രമത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകും,” പ്രധാനമന്ത്രി പറഞ്ഞു.
പ്രതിയുടെ ചിത്രം
വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും വൈകുന്നേരങ്ങൾക്കിടയിൽ ആചരിക്കുന്ന ജൂത വിശ്രമ ദിനമായ സാബത്തിലാണ് ആക്രമം നടന്നത്. തീവെപ്പ് “ഒരു കൂട്ടം ഭീരുക്കളുടെ അപമാനകരമായ പെരുമാറ്റം” ആണെന്ന് വിക്ടോറിയൻ പ്രധാനമന്ത്രി ജസീന്ത അലൻ പറഞ്ഞു. “ജൂത ആരാധനാലയത്തിന് നേരെയുള്ള ഏതൊരു ആക്രമണവും ഒരു സെമിറ്റിക് വിരുദ്ധ പ്രവൃത്തിയാണ്.”വിക്ടോറിയയിൽ സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്നും അലൻ പറഞ്ഞു.
ആക്രമണങ്ങൾ വെറുപ്പുളവാക്കുന്നതും ഭീരുത്വമുള്ളതുമാണെന്നെന്ന് ഫെഡറൽ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പറഞ്ഞു. കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സംസ്ഥാന ലിബറൽ എംപി ഡേവിഡ് സൗത്ത്‌വിക്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.“ഈ വിദ്വേഷികൾ നമ്മുടെ തെരുവുകളെയോ, നഗരത്തെയോ, സംസ്ഥാനത്തെയോ കീഴ്പ്പെടുത്താൻ അനുവദിക്കില്ല. സെമിറ്റിക് വിരുദ്ധ അക്രമത്തിനെതിരെ നാം ഒറ്റക്കെട്ടായി നിൽക്കണം.”ഫെഡറൽ പ്രതിപക്ഷ നേതാവ് സൂസൻ ലേ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.