കൊച്ചി: ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം (ക്യുഎംഎസ്) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനായി ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്‍ മാറി. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) ആണ് അംഗീകാരം നല്‍കിയത്.
സേവന വിതരണത്തില്‍ മികവ് പുലര്‍ത്തുന്നതിനുള്ള പൊലീസ് സ്റ്റേഷന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട് ജൂണ്‍ 24 നാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ബോഡി ഓഫ് ഇന്ത്യ-ദക്ഷിണ മേഖലാ ഓഫീസ് ഈ അംഗീകാരം നല്‍കിയത്.
കുറ്റകൃത്യങ്ങള്‍ തടയല്‍, അന്വേഷണം, ക്രമസമാധാന പരിപാലനം, ഗതാഗത മാനേജ്‌മെന്റ്, അടിയന്തര പ്രതികരണം, ജുഡീഷ്യല്‍ ഏകോപനം, പൊതുജന പരാതി പരിഹാരം എന്നി മേഖലകളിലെ സ്റ്റേഷന്റെ മികച്ച പ്രകടനത്തെ ഈ സര്‍ട്ടിഫിക്കേഷന്‍ അംഗീകരിക്കുന്നു. അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയില്‍ കാര്യക്ഷമത, സുതാര്യത, പൊതുജന സംതൃപ്തി എന്നിവയില്‍ ശക്തമായ ഊന്നല്‍ നല്‍കി ഇന്ത്യന്‍ നിയമ ചട്ടക്കൂട്, സര്‍ക്കാര്‍ നയങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ അനുസരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതെന്ന് ബിഐഎസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
സര്‍ട്ടിഫിക്കേഷന്‍ വിതരണ ചടങ്ങ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 ന് അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനില്‍ നടന്നു. കേരള സംസ്ഥാന പൊലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖര്‍ ഐപിഎസാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.