കൊച്ചി: ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുര ശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ അടുത്ത കാലത്ത് ഉയര്‍ന്നു വരുന്ന ദുഷ്പ്രചരണങ്ങള്‍ അപലപനീയമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.
മാനുഷ്യ സഹജമായ ചെറിയ പിഴവുകളെ പോലും പര്‍വ്വതീകരിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടാറുണ്ട്.
ഇത് കേരളത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്ന ആയിരക്കണക്കിന് ക്രൈസ്തവ സ്ഥാപനങ്ങളുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിലാവുകയാണ്. അനേകായിരങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്.
മാനുഷികമായ സംവിധാനങ്ങള്‍ എന്ന നിലയില്‍ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകള്‍ മറ്റെല്ലാ സ്ഥാപനങ്ങള്‍ക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകള്‍ പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനും നേതൃത്വങ്ങള്‍ സദാ സന്നദ്ധവുമാണ്.
എന്നാല്‍, ഇത്തരം സാഹചര്യങ്ങളെ മുതലെടുത്ത് വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടേണ്ടതാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാണ് കരുതിക്കൂട്ടിയുള്ള ഇത്തരം വ്യാജ പ്രചരണങ്ങള്‍ പലപ്പോഴും കണ്ടു വരുന്നത്.
ഇത്തരത്തില്‍ ക്രൈസ്തവ സ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും സഭയെയും പൊതുസമൂഹത്തിന് മുന്നില്‍ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ സമൂഹത്തിന്റെ നന്മയല്ലെന്ന് ഏവരും തിരിച്ചറിയണം.
വര്‍ഗീയ ധ്രുവീകരണ ലക്ഷ്യങ്ങളാണ് ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലെങ്കില്‍ പ്രബുദ്ധ കേരളം ശക്തമായി ഇക്കാര്യത്തില്‍ നിലപാടുകള്‍ സ്വീകരിക്കണം. പൊതു സമൂഹത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്ന സംവിധാനങ്ങളെ വേട്ടയാടുന്ന നീക്കങ്ങള്‍ക്കെതിരെ അധികാരികളും മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.