'റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത നടപടി'; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്

 'റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത നടപടി'; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നാറ്റോയുടെ  മുന്നറിയിപ്പ്

വാഷിങ്ടണ്‍: റഷ്യമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്.

ക്രൂഡ് ഓയില്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങളില്‍ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടാണ് മുന്നറിയിപ്പ് നല്‍കിയത്

ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ ഗൗരവതരമായി കാണമെന്ന് ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലെ നേതാക്കള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും റൂട്ട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

'നിങ്ങള്‍ ബീജിങിലോ ഡല്‍ഹിയിലോ ആണ് താമസിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ബ്രസീലിന്റെ പ്രസിഡന്റാണെങ്കില്‍, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവതരമായി ബാധിക്കും. അതിനാല്‍ ദയവായി പുടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകള്‍ നടത്തുക, അല്ലെങ്കില്‍ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും' - റൂട്ട് പറഞ്ഞു.

ഉക്രെയ്‌ന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും അന്‍പത് ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് നാറ്റോയുടെ മുന്നറിയിപ്പ്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.