ടെഹ്റാന്‍: ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യന്‍ എംബസി. അടിയന്തര യാത്രകളൊഴിച്ച് മറ്റെല്ലാ യാത്രകളും മാറ്റിവെയ്ക്കണമെന്നാണ് നിര്‍ദേശം. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനില്‍ സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പെന്നും എംബസി വ്യക്തമാക്കി.
ഇറാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ നിരീക്ഷിക്കണമെന്നും എംബസി പറയുന്നു. നിലവില്‍ ഇറാനിലുള്ള പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിമാന സര്‍വീസുകള്‍ ലഭ്യമാണെന്നും ഇത് പ്രയോജനപ്പെടുത്താമെന്നും എംബസി അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ നേരത്തെ തന്നെ രാജ്യത്തേക്ക് തിരിച്ചു കൊണ്ട് വന്നിരുന്നു.
'ഓപ്പറേഷന്‍ സിന്ധു' എന്ന പേരില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 4400 ല്‍ അധികം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായാണ് കണക്ക്. സംഘര്‍ഷങ്ങള്‍ അവസാനിച്ചു എന്ന് കരുതി പല ഇന്ത്യക്കാരും തിരിച്ചെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എംബസി രംഗത്ത് എത്തിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.