പ്രവാസികളുടെ സം​ഗമ വേദിയായി മാറി ചങ്ങനാശേരി കത്തീഡ്രൽ ദേവാലയം; നാടിൻ്റെ വളർച്ചയ്ക്ക് പ്രവാസികളുടെ സംഭാവന വലുതാണെന്ന് മാർ തോമസ് തറയിൽ

പ്രവാസികളുടെ സം​ഗമ വേദിയായി മാറി ചങ്ങനാശേരി കത്തീഡ്രൽ ദേവാലയം; നാടിൻ്റെ വളർച്ചയ്ക്ക് പ്രവാസികളുടെ സംഭാവന വലുതാണെന്ന് മാർ തോമസ് തറയിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച പ്രവാസി സംഗമവും പ്രവാസി അപ്പോസ്‌തലേറ്റിന്റെ പത്താം വാർഷികവും പ്രവാസികളുടെ സംഗമ വേദിയായി. സെൻ്റ് മേരീസ് കത്തീഡ്രൽ പാരിഷ് ഹാളിലാണ് അതിരൂപത പ്രവാസി അപ്പോസ്‌തലേറ്റിന്റെ പത്താം വാർഷികവും പ്രവാസി സംഗമവും നടന്നത്.

അതിരൂപതയുടെ അതിർത്തികൾ കടന്ന് കേരളത്തിനും ഭാരതത്തിനും പുറത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അതിരൂപതാംഗങ്ങളും അവരുടെ കുടുംബങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. മാതൃസഭയുടെ കൂട്ടായ്‌മയായ പ്രവാസി സമൂഹത്തിന് സ്വന്തം സഭയെക്കുറിച്ച് അഭിമാനമുണ്ടാകണമെന്ന് മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. പ്രവാസികളിലൂടെയാണ് സഭയും സമൂഹവും വളർന്നതെന്നും നാടിൻ്റെ വളർച്ചയ്ക്ക് പ്രവാസികളുടെ സംഭാവന വലുതാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി എത്തക്കാട്ട്, മോൺ. മാത്യു ചങ്ങങ്കരി, ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം, അസിസ്റ്റന്റ്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകളം, ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ബ്രിജി എഫ്സിസി, സെൻട്രൽ കോ ഓർഡിനേറ്റർ സിബി വാണിയപ്പുരയ്ക്കൽ, ജിസിസി കോ ഓർഡിനേറ്റർ ബിജു മട്ടാഞ്ചേരി, ഗ്ലോബൽ കോ ഓർഡിനേറ്റർ ജോ കാവാലം, സാം പുത്തൻകളം എന്നിവർ പ്രസംഗിച്ചു.

സമൂഹത്തിൽ ക്രിയാത്മകമായ സേവനങ്ങൾ ചെയ്‌ത 13 പ്രവാസികളെയും കഴിഞ്ഞ വർഷം പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാ സികളുടെ മക്കളെയും പുരസ്‌കാരം നൽകി ആദരിച്ചു. പ്രവാസി അപ്പോസ്തലേറ്റിന്റെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. “ പരിചമുട്ടുകളിയും" 2025 ജൂബിലി വർഷ സന്ദേശം നൽകുന്ന ലഘു നാടകം “പ്രത്യാശയുടെ ദൂത്” യു എ ഇ ചാപ്റ്ററും അവതരിപ്പിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.