കണ്ണൂര്‍: പട്ടുവം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാൻ 10 സെന്റ് ഭൂമി സൗജന്യമായി നൽകി കണ്ണൂർ രൂപത. പട്ടുവം റോഡരികിൽ ലൂർദ് നഴ്സിങ് കോളേജിന് സമീപത്തെ ഭൂമിയാണ് നൽകിയത്. ഒട്ടേറെ പരിമിതികളിലാണ് വില്ലേജ് ഓഫീസിന്റെ ഇപ്പോഴത്തെ പ്രവർത്തനം.
പട്ടുവം റോഡരികിൽ കച്ചേരിയിലെ ഒന്നര സെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളുള്ള കെട്ടിടത്തിൽ റെക്കോഡുകൾ സൂക്ഷിക്കാൻപോലുമിടമില്ല. ഓഫീസിലെ പരിമിതികൾ വിവിധ ആവശ്യങ്ങളുമായി വരുന്നവരെ ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിലെ സ്ഥലപരിമിതികളും പ്രയാസങ്ങളും വില്ലേജ് ഓഫീസർ സി. റീജയാണ് കണ്ണൂർ രൂപതയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തളിപ്പറമ്പ് മുന്‍ ആര്‍ഡിഒ ഇ.പി.മേഴ്‌സിയും ഇക്കാര്യം രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുന്നില്‍ അവതരിപ്പിച്ചതോടെ രൂപതാ അധികൃതര്‍ കൂടിച്ചേര്‍ന്ന് സ്ഥലം ദാനം ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ബിഷപ്പ് വടക്കുംതല സ്ഥലത്തില്ലാതിരുന്നിട്ടും തുടര്‍ നടപടികള്‍ താമസിക്കാതിരിക്കുന്നതിനായി കഴിഞ്ഞ ദിവസം തന്നെ കേരള ഗവര്‍ണറുടെ പേരില്‍ പത്ത് സെന്റ് സ്ഥലം റെജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി കണ്ണൂര്‍ എഡിഎം കലാ ഭാസ്‌കറിന് ആധാരം കൈമാറി സ്ഥലത്തിന്റെ കൈമാറ്റച്ചടങ്ങ് നിര്‍വഹിച്ചു. ജനോപകാരപ്രദവും സേവനപരവുമായ ദൗത്യം ക്രൈസ്ഥവ സഭ തുടര്‍ന്നുവരുന്നതിന്റെ ഭാഗമായാണ് വിലയേറിയ സ്ഥലമായിട്ടും രൂപത ഇത് സര്‍ക്കാരിന് ദാനമായി നല്‍കുന്നതെന്ന് ബിഷപ്പ് കുറുപ്പശേരി പറഞ്ഞു.
രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ പി. സജീവന്‍, മുന്‍ ആര്‍ഡിഒ ഇ.പി മേഴ്‌സി, മുന്‍ പട്ടുവം വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ദാറുമായ സി.റീജ, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്ത്, ഫാ. വിപിന്‍ വില്ല്യം, ഫാ. സുദീപ് മുണ്ടയ്ക്കല്‍, ഫാ. ആൻ്റണി കുരിശിങ്കൽ പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി വിനോദ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.