ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് ആള്‍ട്ട്മാന്റെ മുന്നറിയിപ്പ്.
സാമ്പത്തിക സ്ഥാപനങ്ങള്‍ എഐ തട്ടിപ്പുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും ഇപ്പോള്‍ തന്നെ അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും ആള്‍ട്ട്മാന്‍ പറഞ്ഞു.
'ചില സാമ്പത്തിക സ്ഥാപനങ്ങള്‍ ഇപ്പോഴും വോയിസ് പ്രിന്റ് വിശ്വാസ യോഗ്യമായി പരിഗണിക്കുന്നുണ്ട്. പക്ഷേ, അത് വലിയ അപകടമാണ്. ഇപ്പോള്‍ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പല ഓതന്റിക്കേഷനുകളെയും ഏകദേശം പൂര്‍ണമായി തന്നെ എഐ പരാജയപ്പെടുത്തിക്കഴിഞ്ഞു.
ഒരുകാലത്ത് വോയിസ് പ്രിന്റ് വളരെ കൃത്യതയുള്ള സുരക്ഷാ ടെക്‌നോളജി ആയിരുന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള ഇടപാടുകാര്‍ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ കാലഹരണപ്പെട്ടു. എഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത വോയിസ് ക്ലോണുകള്‍ റിയലസ്റ്റിക്കായി തോന്നും.
വളരെ കൃത്യതയോടെ ശബ്ദം അനുകരിക്കാന്‍ ഇതിന് കഴിയും. വരും വര്‍ഷങ്ങളില്‍ വിഡിയോ ഡീപ്പ് ഫേക്കും ഇത്ര കൃത്യതയുള്ളതാവാം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അഡ്വാന്‍സ്ഡ് ആവുമ്പോള്‍ ശരിയേത്, എഐ ജനറേറ്റ് ചെയ്ത വിഡിയോ ഏത് എന്ന് മനസിലാക്കാന്‍ സാധിക്കാതെ വരും' - ആള്‍ട്ട്മാന്‍ വ്യക്തമാക്കി.
എഐയുടെ അപകടങ്ങളെപ്പറ്റി ആള്‍ട്ട്മാന്‍ നേരത്തെയും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല തരത്തിലും എഐ സഹായകരമാണെങ്കിലും ടെക്‌നോളജി കൊണ്ട് അപകടങ്ങളുമുണ്ടെന്ന് അദേഹം പറഞ്ഞിട്ടുണ്ട്. എഐയുടെ ഉപയോഗം വളരെ സൂക്ഷിച്ചാവണമെന്നും ആള്‍ട്ട്മാന്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.