കൊച്ചി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച സംഭവത്തില്‍ ജ്യുഡിഷ്യറിയും, രാഷ്ട്രപതിയും നേരിട്ട് ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. മതപരിവര്‍ത്തന നിയമങ്ങള്‍ മൗലിക അവകാശത്തെ നിഷേധിക്കുന്ന അവസ്ഥ രാജ്യത്ത് തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കണം എന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡില്‍ മലയാളി സന്യാസിനികളെ നിയമവിരുദ്ധമായി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും കേരളത്തിലും കേരളത്തിന് പുറത്തും അതിശക്തമായ പ്രതിഷേധ സമര പരിപാടികള്‍ രൂപത. ഫോറോനാ ഇടവക തലങ്ങളില്‍ നടത്തേണ്ടതുണ്ട്. നീതി കിട്ടും വരെ നമ്മുടെ പോരാട്ടം ശക്തമായി തുടരണണം.
ഛത്തീസ്ഗഡില്‍ മലയാളി സന്യാസിനികളെ മനുഷ്യാവകാശത്തിന്റെ സകല സീമകളും ലംഘിച്ചു കൊണ്ടാണ് നിയമവിരുദ്ധമായി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതിയുടെ ആഹാന പ്രകാരം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച എല്ലാ രൂപത ഫോറോനാ, യൂണിറ്റ് സമിതികള്‍ക്കും കത്തോലിക്ക കോണ്‍ഗ്രസ് നന്ദി അറിയിച്ചു.
സ്വന്തം വീടും നാടും ഉപേഷിച്ചുകൊണ്ട് അന്യനാട്ടില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്ന നമ്മുടെ സഹേദരിമാരായ സന്യാസിനികളെ മനുഷ്യക്കടത്തുകാരും, രാജ്യദ്രോഹികളുമായി ചിത്രീകരിക്കുവാന്‍ നടത്തുന്ന സംഘടിത ശ്രമങ്ങള്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. ഇക്കാര്യത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കത്തോസിക്ക കോണ്‍ഗ്രസ് പറഞ്ഞു.
നിയമത്തെ ക്രിമിനല്‍വല്‍ക്കരിക്കുവാന്‍ ഛത്തിസ്ഗഡ് പൊലീസും അധികാരികളും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അവാസ്തവും യാഥാര്‍ഥ്യ രഹിതവുമായ രീതിയില്‍ എഫ്‌ഐആര്‍ ഉണ്ടാക്കി, സിസ്റ്റര്‍ വന്ദനക്കും സിസ്റ്റര്‍ പ്രീതി മേരിക്കും ജാമ്യം നിഷേധിക്കത്തക്ക സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. തികഞ്ഞ മൗലിക അവകാശ ലംഘനവും മനുഷ്യാവകാശ നിഷേധവും ആണ് നടന്നിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്യത്തെ നിഷേധിക്കുന്ന അവസ്ഥക്കെതിരെ നമ്മുടെ പ്രതിഷേധങ്ങള്‍ ഇനിയും ശക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബജ്‌റംഗദള്‍ പോലുള്ള തീവ്ര സംഘനകള്‍ അധികാരത്തിന്റെ തണലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിയമത്തെ അട്ടിമറിക്കുന്ന സ്ഥിതി ഇനിയും നമുക്ക് കൈയുംകെട്ടി നോക്കി നില്‍ക്കാനാവില്ല. മതേതര ഭാരതത്തിലെ നിരവധി സ്ഥലങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോഴും പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമാണെന്ന് വ്യക്തമാണ്. അടിസ്ഥാന രഹിതമായ മനുഷ്യക്കടത്ത് ആരോപണം ഉന്നയിച്ച് എന്‍ഐഎ കോടതിയിലേക്ക് കേസ് മാറ്റിയത് ജാമ്യം ലഭിക്കാത്തരിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണ്. ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.