2027ലെ ആഗോള യുവജന സമ്മേളനം ദക്ഷിണ കൊറിയയിൽ ഓഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ

2027ലെ ആഗോള യുവജന സമ്മേളനം ദക്ഷിണ കൊറിയയിൽ ഓഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ

റോം: 2027 ലെ ആഗോള യുവജന സമ്മേളനം ദക്ഷിണ കൊറിയയിൽ ഓഗസ്റ്റ് മൂന്ന് മുതൽ എട്ട് വരെ നടക്കുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഈ വർഷത്തെ യുവജന ജൂബിലി ആഘോഷങ്ങളുടെ സമാപന വേദിയിലാണ് പാപ്പ പ്രഖ്യാപനം നടത്തിയത്. 146 രാജ്യങ്ങളിൽ നിന്നുള്ള പത്ത് ലക്ഷം യുവജനങ്ങളാണ് ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് അനു​ഗ്രഹം പ്രാപിച്ചത്.

റോമിലെ ടോർ വെർഗറ്റയിൽ ലിയോ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ലക്ഷക്കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവർക്കും പകർന്നു നൽകി മെച്ചപ്പെട്ട ലോകത്തിനായി പരിശ്രമിക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ യുവജനതയോട് അഭ്യർഥിച്ചു.

സൗഹൃദത്തിനു ലോകത്തെ മാറ്റാനാവും. സൗഹൃദമാണ് സമാധാനത്തിന്റെ പാത. സുവിശേഷത്തിന്റെ സന്ദേശവാഹകരായി നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്ന മിഷനറിമാരെയാണ് ഇന്ന് ലോകത്തിന് ആവശ്യം – മഹാ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളന സമാപന സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

ഏഴായിരം വൈദികരും 450 മെത്രാന്മാരും സമ്മേളനത്തിൽ പങ്കെടുത്തു. റോമിനു പുറത്തെ ടോർ വെർഗാത്ത മൈതാനത്തായിരുന്നു സമ്മേളനം. 2000ത്തിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉദ്ഘാടനം ചെയ്ത ലോക യുവജനസമ്മേളനം നടന്നതും ഇവിടെയാണ്. ഒട്ടേറെ ഭാഷകൾ അറിയാവുന്ന മാർപാപ്പ സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ തുടങ്ങി വിവിധ ഭാഷകളിൽ യുവജനങ്ങളുമായി ആശയവിനിമയം നടത്തി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.