കൊച്ചി: കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് കുടുംബം. നിര്‍ബന്ധിത മത പരിവര്‍ത്തന ശ്രമഫലമായി മകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മത തീവ്രവാദ സംഘടകളുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നു. മാത്രമല്ല സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലൗ ജിഹാദ് പ്രവര്‍ത്തങ്ങളുടെ പരിണിത ഫലമാണ് ഇത് എന്നതിനാല്‍ ദേശീയ സുരക്ഷാ പ്രാധാന്യമുണ്ട്.
അതിനാല്‍ കേസ് എന്‍ഐഎക്ക് കൈമാറണമെന്നും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിദേശ ഭീകര സംഘടനകളുമായുള്ള ബന്ധങ്ങളും സംശയിക്കപ്പെടുന്നതിനാല്‍ കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മരിച്ച സോനയുടെ അമ്മ ബിന്ദു മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകള്‍ ആത്മഹത്യ ചെയ്തത് മത പരിവര്‍ത്തനത്ത ശ്രമം മൂലമാണെന്നാണ് മാതാവ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.
മകള്‍ ആലുവ യു.സി കോളജില്‍ പഠിക്കുന്ന സമയത്ത് ഇരുപത്തിനാലുകാരനായ റമീസുമായി പരിചയത്തിലായതായും വിവാഹ വാഗ്ദാനം നല്‍കി ശാരീരിക പീഡനം, തടങ്കല്‍, മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വിധേയമാക്കിയതായും അമ്മ പരാതിയില്‍ പറയുന്നു.
വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം, പിന്നീട് പ്രതിയുടെ കുടുംബ വീട്ടില്‍ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതിനെ തുര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്. മതം മാറാന്‍ അവളെ റമീസിന്റെ മുറിയില്‍ പൂട്ടിയിടുകയും അയാളും കുടുംബക്കാരും ചേര്‍ന്ന് നിര്‍ബന്ധിപ്പിക്കുകയും മാനസികവും ശാരീകവുമായി പീഡിപ്പിക്കയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം സോന എല്‍ദോസ് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ 10 അംഗ സംഘത്തെ നിയോഗിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ബിനാനിപുരം, കുട്ടമ്പുഴ എസ്എച്ച്ഒമാര്‍ അന്വേഷണ സംഘത്തിലുണ്ട്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.